SCROLL

സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ ഓണാശംസകള്‍ : സരസ്വതി വിദ്യാനികേതന്‍ ചെങ്ങമനാട് ആലുവ .

Saturday, September 10, 2011

ഓണാശംസകള്‍

 മഹാ ദാനം
ദാനത്തിലൂടെ   മഹാബലി ചക്രവര്‍ത്തി ആദരണീയനായി.
ഉള്ളതില്‍ പങ്കു നമുക്കും മറ്റുള്ളവര്‍ക്കായ്‌ ദാനം ചെയ്യാം 
ആഹുതി ചെയ്തതും ദാനം   ചെയ്തതും
എല്ലാ കാലത്തും നിലനില്‍ക്കും

Sunday, January 9, 2011

വിദ്യാനികേതന്‍ സ്കൂള്‍ കലോത്സവം

വിദ്യാനികേതന്‍ സ്കൂള്‍ കലോത്സവം സംപൂര്‍ണമായപ്പോള്‍ 869 പോയിന്റോടെ മലപ്പുറം  ജില്ല ഒന്നാം സ്ഥാനത്തെത്തി 829 പോയിന്റോടെ തൃശ്ശൂരും   750 പോയിന്റോടെ കോഴിക്കോടും 2, 3 സ്ഥാനങ്ങള്‍   കരസ്ഥമാക്കി

Saturday, October 2, 2010

എഴാമത് സംസ്ഥാന കലോത്സവം ജനുവരി 7 ,8 ,9 തിയ്യതികളില്‍

भारतीय विद्या निकेतनम्   
 ഭാരതീയ വിദ്യാനികേതന്‍ 
എഴാമത് സംസ്ഥാന കലോത്സവം 
ജനുവരി 7 ,8 ,9 തിയ്യതികളില്‍ 

ചെങ്ങമനാട് : 
  ഭാരതീയ വിദ്യാനികേതന്റെ എഴാമത് സംസ്ഥാന കലോത്സവത്തിന്റെ  സ്വാഗത സംഘ രൂപീകരണം 02-10 -2010 -ല്‍  ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂളില്‍ വച്ച് നടന്നു.
കവി എന്‍.കെ.ദേശം യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്റെ സംസ്ഥാന അധ്യക്ഷന്‍ Dr.  R രവീന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്വാമി ഗോരഖ്നാഥ് , കൈതപ്രം വാസുദേവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു . സ്വാഗത സംഘത്തിന്റെ രക്ഷാധികാരിയായി കവി എസ്. രമേശന്‍ നായരും അധ്യക്ഷനായി ഡോ.കൃഷ്ണന്‍ നമ്പൂതിരിയും അടങ്ങുന്ന 101 അംഗ സമിതിയെ തെരഞ്ഞെടുത്തു. വിദ്യാനികേതന്റെ ജില്ല ജോ. സെക്രട്ടറി C.R സുധാകരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ R .V ജയന്‍ നന്ദിയും പറഞ്ഞു .

Friday, October 1, 2010

സംസ്ഥാന കലാമേള

സ്വാഗതം
നമുക്ക് ആവശ്യമായ ദേശീയ വിദ്യാഭ്യാസ പദ്ധതി ,ഭാരതീയ പാരംപര്യനിഷ്ടയുംദേശഭക്തിയുമുള്ള  യുവാക്കളെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായതും വ്യക്തിയുടെ ശാരീരികവും പ്രാന       പരവും മാനസികവും ബൌദ്ധികവും, ആധ്യാത്മികവുമായ സമഗ്ര വികസനത്തിന്‌ അനുയോജ്യമായതും വര്‍ത്തമാന ജീവിതത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിവുള്ളവരെ സൃഷ്ട്ടിക്കുന്നതുമായിരിക്കണം .