भारतीय विद्या निकेतनम्
ഭാരതീയ വിദ്യാനികേതന്‍ എഴാമത് സംസ്ഥാന കലോത്സവം
ജനുവരി 7 ,8 ,9 തിയ്യതികളില്‍
ഭാരതീയ വിദ്യാനികേതന്റെ എഴാമത് സംസ്ഥാന കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണം 02-10 -2010 -ല്‍ ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂളില്‍ വച്ച് നടന്നു.
കവി എന്‍.കെ.ദേശം യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്റെ സംസ്ഥാന അധ്യക്ഷന്‍ Dr. R രവീന്ദ്രന്പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്വാമി ഗോരഖ്നാഥ് , കൈതപ്രം വാസുദേവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു . സ്വാഗത സംഘത്തിന്റെ രക്ഷാധികാരിയായി കവി എസ്. രമേശന് നായരും അധ്യക്ഷനായി ഡോ.കൃഷ്ണന് നമ്പൂതിരിയും അടങ്ങുന്ന 101 അംഗ സമിതിയെ തെരഞ്ഞെടുത്തു. വിദ്യാനികേതന്റെ ജില്ല ജോ. സെക്രട്ടറി C.R സുധാകരന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ R .V ജയന് നന്ദിയും പറഞ്ഞു .